Jun 23, 2011

പഴനിമല പുണ്യമല


പഴനിമല പുണ്യമല വേൽമുരുകൻ വാഴും മല
ഹര ഹരോ.... ഹര ഹര ഹരഹരോ
പഴനിമല പുണ്യമല വേൽമുരുകൻ വാഴും മല
ഹര ഹരോ.... ഹര ഹര  ഹരഹരോ
എന്നെന്നും വേലനെന്റെ പീലിക്കാവടി
ആഘോഷമോടെയെന്റെ ഭസ്മക്കാവടി
നിറവർണ്ണങ്ങളേറുമെന്റെ പൂക്കാവടി

വേൽമുരുകാ ഹരോ ഹരാ..വേലായുധാ ഹരോ ഹരാ..
ശക്തിധരാ ഹരോ ഹരാ..സുബ്രഹ്മണ്യ ഹരോ ഹരാ...
വേൽമുരുകാ ഹരോ ഹരാ..വേലായുധാ ഹരോ ഹരാ..
ശക്തിധരാ ഹരോ ഹരാ..സുബ്രഹ്മണ്യ ഹരോ ഹരാ...

സ്കന്ദരൂപനേ ആനന്ദദായകാ
അഗ്നിയിൽ പിറന്നൊരെന്റെ ശിവശക്തിപുത്രനേ
പാൽക്കാവടിയാടുമെന്റെ കൈകാലുകൾക്കു നീ...
ശക്തിവേലനേ നീ ശക്തി നൽകണേ...

വേൽമുരുകാ ഹരോ ഹരാ..വേലായുധാ ഹരോ ഹരാ..
ശക്തിധരാ ഹരോ ഹരാ..സുബ്രഹ്മണ്യ ഹരോ ഹരാ...
വേൽമുരുകാ ഹരോ ഹരാ..വേലായുധാ ഹരോ ഹരാ..
ശക്തിധരാ ഹരോ ഹരാ..സുബ്രഹ്മണ്യ ഹരോ ഹരാ...

ബാലരൂപനേ അജീതിദായകാ
ദേവസേനാപതിയാം സംഹാരമൂർത്തയേ
നിന്നെ വണങ്ങുമെന്റെ അകതാരിൽ നിത്യവും
നീലമയിലേറി നീ ദർശനമേകണേ...


*****
All rights reserved for the poem. Rahul Soman©
Click here to listen to the song  



കണ്മുന്നിലെന്നും


കണ്മുന്നിലെന്നും അയ്യന്റെ രൂപം
കണ്ണോളം കണ്ടാലും തീരില്ല മോഹം
അയ്യന്റെ നാമം ചൊല്ലുന്ന നേരം
പാരാകേ നിറയും ശാന്തിതന്നീണം
സ്വാമീശരണം ശരണമെന്റയ്യപ്പാ

ഹരിഹരസുതനേ ശരണം ശരണം
സ്വാമീശരണം ശരണമെന്റയ്യപ്പാ
അയ്യന്റെ തൃപ്പാദം എന്നും ശരണം...

പൊന്മലയേറും അയ്യപ്പഭക്തന്മാർ
താളത്തിൽ പാടുന്നു ശരണസൂക്തങ്ങൾ..
ഇരുമുടിഭാരം തെല്ലുമൊട്ടറിയാതെ
തുടികൊട്ടികയറുന്നു സന്നിധിപൂകാൻ


പമ്പയിൽ ആഴും അയ്യപ്പഭക്തന്മാർ
മനതാരിൽ കാണുന്നു സ്വാമിതൻ ലീലകൾ
ധർമ്മശാസ്താവേ ഹരിഹര പുത്രാ
അവിടുത്തെ ദർശ്ശനം അപൂർവ്വപുണ്യം

സ്വാമീശരണം ശരണമെന്റയ്യപ്പാ
ഹരിഹരസുതനേ ശരണം ശരണം
സ്വാമീശരണം ശരണമെന്റയ്യപ്പാ
അയ്യന്റെ തൃപ്പാദം എന്നും ശരണം
*****
All rights reserved for the poem. Rahul Soman©
Click here to listen to the song