Sep 28, 2010

ഏതോ കനവായ്...


ഏതോ കനവായ് നീയെങ്ങോ മായവേ,
പ്രിയമയി!
ആരും ആരാരും അറിയാതെന്‍ മോഹമേ,
അനുപമ പ്രണയമേ വിലോലമായ് തലോടവേ
അകമലര്‍ ഉണരുമോ ആലോലമായ് ഈ വേളയില്‍

ഓ പ്രിയേ നീ അണയാനായി
എന്‍ മനം ഇനി കാത്തിരിപ്പു
മാറിലെ കുളിരേകാനായ്
നീ വരൂ... വരൂ...
കളമൊഴിയേ കാണാതെ പോകെ പരിഭവമോ
അറിയുന്നുവോ പാടാതെ ഞാനീ വിരഹഗീതം 

ചാരുതേ പുണരുവാനായി
  എന്നുള്ളം മെല്ലെ പൂവണിഞ്ഞു...
രാഗമായ് എന്‍ ചൊടികളില്‍ മൂകം                
നീ മധു... തരു...
നിനവുകളെ കാതോരം മൂളാം കവിതകളായ്
അകലരുതേ ആദ്യാനുരാഗമേ പിരിയരുതെ! 

*****
All rights reserved for the poem. Rahul Soman©


Sep 14, 2010

വിരഹം


എവിടെയെന്‍ മഞ്ഞപ്പൂക്കള്‍ ?
എവിടെയെന്‍
കൂട്ടുക്കാര്‍‍?
എവിടെയെന്‍ മുത്തശ്ശി കഥകള്‍?
എവിടെയെന്‍ കളിക്കോപ്പുകള്‍?

വിരഹമേ! നീയെന്തിനെന്നെ കൂട്ടു പിടിച്ചു ?

എന്തിനെന്‍ ധനമപഹരിച്ചു?
എന്തിനെന്‍ പുഞ്ചിരി മായ്ച്ചു?
എന്തിനെന്‍ മിഴികളില്‍ കാംക്ഷ നിറച്ചു ?

ഞാന്‍ നിന്നെ പ്രോത്സാഹിപ്പിച്ചതില്ല...

ഞാന്‍ നിന്നോട് മിണ്ടിയതുമില്ല...
എന്നിട്ടും നീയെന്തെന്‍ ഉറ്റവരെ,
എന്നേ നിന്നക്കേകാന്‍ പ്രേരിപ്പിച്ചു?
ദേഹി ഇല്ലാത്ത എന്നെ, നിന്നക്കെന്തിനു?
 
*****
All rights reserved for the poem. Rahul Soman©
Photograph is a part of "Loneliness" series by Rajan Paul